നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു
കരളിലെ അര്‍ബുദ ബാധ കണ്ടെത്തിയതോടെ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നതായി മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മ ഡോക്ടര്‍ കെ ലളിത(85) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കരളിലെ അര്‍ബുദ ബാധ കണ്ടെത്തിയതോടെ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നതായി മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടര്‍ കെ ലതിക. സംസ്‌കാരം വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും.
മാലാ പാർവതി അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്.തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജ്,വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് താരം പഠിച്ചത്. സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്. മലയാളത്തിലെ പ്രശസ്തമായ ചാനലുകളിൽ അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലാണ് ആദ്യമായി താരം വേഷമിടുന്നത്. പിന്നീട് നീലത്താമര, മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിതങ്ങളിൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...