പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ജുവിന്‍റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന്‍റെ ഇടയിലാണ് കാലിനു പരിക്കേറ്റത്. 


പരിക്ക് ഗുരുതരമല്ലയെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ജുവും സണ്ണിവെയ്‌നും പ്രധാന താരങ്ങളാവുന്ന ചിത്രമാണ്‌ ചതുര്‍മുഖം. 


ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നുവെന്നും വീഴ്ചയില്‍ കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.  


രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചതുര്‍മുഖം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്‍റെ തിരക്കഥ രചിച്ചതും ഇവരായിരുന്നു. 


ജിസ്ടോംസ് മൂവീസിന്‍റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. 


ഛായാഗ്രഹണം അഭിനന്ദ് രാമാനുജമാണ് നിര്‍വഹിക്കുന്നത്. കൂടാതെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. 


ചിത്രത്തില്‍ അലന്‍സിയര്‍, രഞ്ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.