ഏതാനും മാസങ്ങൾക്ക് മുമ്പാണ് നടി മീനയുടെ ഭർത്താവ് വിദ്യസാഗർ മരിച്ചത്. 2009-ലായിരുന്നു ഇരുവരുടെയും വിവാഹം. മരണ വാർത്തകൾ അവസാനിക്കും മുൻപേ തന്നെ മീന പുനർ വിവാഹത്തിന് ഒരുങ്ങുകയാണെന്നായിരുന്നു വാർത്തകൾ പുറത്ത് വന്നത്. ർത്താവിന്റെ സുഹൃത്താണ് അവളുടെ വരൻ എന്ന് വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇത്തരം വാർത്തകളോടെല്ലാം മീന പ്രതികരിച്ചതായി സിനിമ വാർത്ത പോർട്ടലായ ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. മീന പറഞ്ഞ വാക്കുകൾ ഇങ്ങനെ ഭർത്താവിന്റെ വിയോഗ വേദനയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നും താരം എല്ലാവരോടും അഭ്യർഥിക്കുന്നതായാണ് ഇന്ത്യ ഗ്ലിറ്റസ് റിപ്പോർട്ട് ചെയ്യുന്നത് എല്ലാത്തരം ഗോസിപ്പുകളെയും മീന ശക്തമായി അപലപിച്ചു. 


ALSO READ: Actress Meena : നടി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു? ആരാണ് വരനെന്ന് അറിയാമോ?


അതേസമയം "മാധ്യമങ്ങൾ സഹാനുഭൂതി കാണിക്കേണ്ടതുണ്ടെന്ന് പ്രേക്ഷകരും പറയുന്നു. ആരെങ്കിലും പുനർവിവാഹമോ വിവാഹമോ സ്ഥിരീകരിക്കുന്നില്ലെങ്കിൽ, മാധ്യമങ്ങൾക്ക് ഊഹാപോഹങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് എഴുതിയത്.


ഓഗസ്റ്റിൽ മീന തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ട് വന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. "ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉദാത്തമായ മാർഗ്ഗങ്ങളിലൊന്നാണ് അവയവദാനമെന്നും വിട്ടുമാറാത്ത രോഗത്തോട് മല്ലിടുന്ന പലർക്കും ഇതൊരു അനുഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു. ഒരു ​​ദാതാവിന് 8 ജീവൻ രക്ഷിക്കാൻ കഴിയുമെന്നും മീന എഴുതിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.