Meera Vasudev Wedding: നടി മീര വാസുദേവ് വിവാഹിതയായി. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മീര വാസുദേവ്. മീര തന്നെയാണ് ഈ  സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: കാർത്തിയുടെ 'മെയ്യഴകൻ്റെ' സെക്കൻ്റ് ലുക്ക് പുറത്തിറങ്ങി


താന്‍ വിവാഹിതയായെന്നും കോയമ്പത്തൂരിൽ വച്ചായിരുന്നു  വിവാഹചടങ്ങുകൽ നടന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കമാണ് മീരയുടെ വരന്‍.


വിവാഹച്ചടങ്ങുകളുടെ വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സഹൃദമാണ് പ്രണയത്തലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തിച്ചത്.


Also Read: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!


 


 ഏപ്രില്‍ 21 നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റര്‍ ചെയ്‌തെന്നും മീര പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ. അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവാണെന്നും മീര പറഞ്ഞു.  മാത്രമല്ല ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്നും. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ് ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തിയെന്നും മീര പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. 


Also Read: ഇന്ന് ശനി കൃപയാൽ ഈ രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ, നിങ്ങളും ഉണ്ടോ


വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളുവെന്നും. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന്  പ്രതീക്ഷിക്കുന്നുവെന്ന് മീര വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.