UAE Golden Visa: നടി മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ
Meghna Raj Got UAE Golden Visa: ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത്
ദുബായ്: തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
Also Read: മിസ്റ്ററി ക്രൈം ത്രില്ലർ 'ഗോളം' ഒടിടിയിലെത്തി; എവിടെ കാണാം?
ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത്. മലയാളത്തിൽ യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്‌ന തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Also Read: ശനി കൃപയാൽ ഇവർക്ക് ഇത്തവണ ഡബിൾ ദീപാവലി; ജീവിതം ആഡംബരപൂർണമാകും!
2018 ഏപ്രിൽ 29 ന് കന്നഡ ചലച്ചിത്ര താരം ചിരഞ്ജീവി സർജയെ മേഘ്‌ന വിവാഹം ചെയ്തു. 2021 ൽ ചിരഞ്ജീവി സർജയുടെ മരണം സംഭവിച്ചു. ആ സമയം മേഘ്ന ഗർഭിണിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.