പുള്ളിക്കാരൻറെ ക്രഷിൻറെ പേരാണ് എനിക്കിട്ടത്; തമിഴിലെ അല്ല- പേരിനെ പറ്റി നമിത
സീരിയലിൽ നിന്നാണ് നമിത സിനിമയിലേക്ക് എത്തിയത് ആദ്യ ചിത്രം ട്രാഫിക് ആയിരുന്നു
ഒരു പിടി മികച്ച ചിത്രങ്ങൾ-നമിത പ്രമോദിനെ മലയാളത്തിൽ അടയാളപ്പെടുത്തിയത് അവയായിരുന്നു. വിക്രമാദിത്യനും, ലോ പോയൻറും എല്ലാം അവയിൽ ഒന്ന് തന്നെയാണെന്നതാണ് സത്യം. തമിഴിലൊരു നമിത കൂടി ഉള്ളതിനാൽ പേരിൽ ചിലർക്കെങ്കിലും നമിത ഒരു കൺഫ്യൂഷൻ ഉണ്ടാക്കി. തൻറെ പേര് വന്ന വഴി സംസാരിക്കുകയാണ് നമിത. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
എനിക്കൻറെ പേര് ഇഷ്ടമാണ്, പ്രത്യേകിച്ച് ട്രെഡീഷണൽ ആയിട്ടുള്ളത്. പലർക്കും തങ്ങളുടെ ഗ്രോയിങ്ങ് ഫേസിൽ പേര് ഇഷ്ടമല്ലെന്ന് വരാം. എനിക്ക് പേര് കിട്ടിയത് വലിയ കോമഡിയാണ്. എൻറെ അമ്മയുടെ ബ്രദറാണ് എനിക്ക് നമിതയെന്ന് പേരിട്ടത്. അത് പുള്ളിക്കാരൻറെ ഒരു ക്രഷിൻറെ പേരാണ്. അവരൊരു ആങ്കറായിരുന്നു ആ പെൺകുട്ടിയെ കാണാൻ മാത്രം പുള്ളി സ്ഥിരം ചാനൽ കണ്ടിരുന്നു. പിന്നീട് അവർ വിവാഹം കഴിഞ്ഞ് പോയെന്ന് തോന്നുന്നു-നമിത പറഞ്ഞു
ALSO READ: Kaapa Movie Poster : എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനത്തിൽ കാപ്പയുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ടു
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ALSO READ: Rorscach Movie : റോഷാക്കിൽ മമ്മൂട്ടി ശാസ്ത്രജ്ഞനോ? ഒരു സൂചനയും നൽകാതെ ഒരു പോസ്റ്റർ കൂടിയെത്തി
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത് 2011-ൽ ആരംഭിച്ച സിനിമാ ജീവിതത്തിൽ ഇത് വരെ 15 സിനിമകളിലാണ് നമിത അഭിനയിച്ചത്. 2020-ൽ പുറത്തിറങ്ങിയ ബോബൻ സാമുവലിൻറെ അൽ മല്ലുവാണ് നമിതയുടെ ലാസ്റ്റ് എത്തിയ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...