Jayaram - Parvathy Sabarimala Visit: പാർവ്വതിയ്ക്ക് എത്ര വയസ്സായി? ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പഴയ താരം
Actor Jayaram and Parvathy visits Sabarimala: ശബരിമലയിൽ എത്തി ദർശനം നടത്തുന്നതിൻറെ ചിത്രം ജയറാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പാർവതിയുടെ വയസ് സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.
ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് നടൻ ജയറാം. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകൾക്കുമൊക്കെ ജയറാം അയ്യപ്പ സന്നിധിയിൽ എത്താറുണ്ട്. ഇത്തവണ ജയറാം ഒറ്റയ്ക്കല്ല മലചവിട്ടിയത്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി ജയറാമിനൊപ്പെ പാർവതിയും ഉണ്ടായിരുന്നു അയ്യനെ കാണാൻ. മലചവിട്ടി സന്നിധാനത്ത് എത്തിയ പാർവതിയും ജയറാമും അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാട് നടത്തി. ചെന്നൈ മഹാലിംഗം ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി ഇന്നലെ (ഏപ്രിൽ 18) ആണ് ജയറാമും പാർവതിയും സന്നിധാനത്ത് എത്തിയത്.
41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ശബരിമല ദർശനം നടത്തിയത്. പമ്പയിൽ നിന്ന് നീലിമല വഴി നടന്നാണ് ഇരുവരും മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ടു തൊഴുത ശേഷമാണ് പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു.
അതേസമയം സന്നിധാനത്ത് എത്തി അയ്യപ്പനെ തൊഴുന്നതിന്റെ ഫോട്ടോ ജയറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഉയരുന്ന ചോദ്യം പാർവതിക്ക് എത്ര വയസായി എന്നതാണ്. ജയറാമിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാർവതിക്ക് 60 വയസ് കഴിഞ്ഞോ, ശബരിമല ദർശനം നടത്താനുള്ള പ്രായമായോ തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവർക്കെതിരായി ചിലർ കമന്റുകൾ ഇടുന്നുണ്ടെങ്കിലും മറ്റ് ചിലർ അനുകൂലിച്ചും കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
Also Read: Jis Joy Movie: കരിയറിലെ ആദ്യ ത്രില്ലറുമായി ജിസ് ജോയ്; ആസിഫ് അലി, ബിജു മേനോൻ ചിത്രത്തിന് തുടക്കമായി
''പാർവതി ചേച്ചിക്ക് 53 വയസ്സ് ആയി. ആർത്തവം നിന്നാൽ ആർക്കും പോകാം. ചിലർക്ക് 50 വയസ്സ് വരെ ചിലർക്ക് 52, 53 ഒക്കേ ആണ്. അല്ലാണ്ട് 60 ആവണം എന്ന് നിർബന്ധം ഒന്നും ഇല്ല'', എന്നാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്.
വിഷുക്കണി ദർശനത്തിനായി കഴിഞ്ഞ ദിവസം തമിഴ് നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും സന്നിധാനത്ത് എത്തിയിരുന്നു. ഏപ്രിൽ 19 ന് രാത്രി ഹരിവരാസനം പാടി ശബരിമലനട അടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...