Lock down സമയത്ത് വീട്ടിലെത്തിയ കുഞ്ഞ് അതിഥിയെ പരിചയപ്പെടുത്തുന്ന നടി പ്രവീണയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഈ സമയത്ത് വീട്ടില്‍ എത്തിയ അഥിതിയെ കയ്യോടെ പിടികൂടി എന്ന ക്യാപ്ഷനോടെ പ്രവീണ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടാല്‍ ആരുമൊന്ന് ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുന്ന പ്രവീണയുടെ വീഡിയോയാണ് തരംഗമാകുന്നത്.  കൊച്ചുകൊച്ചു വലിയ കാര്യങ്ങള്‍ എന്ന പ്രവീണയുടെ യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രവീണയുടെ വീട്ടിലെ കോഴിക്കൂടിനരികിലാണ് കുഞ്ഞുമൂര്‍ഖനെ കണ്ടത്. ഉടനെ പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ ജീവനക്കാരൻ സജിയെ വിളിക്കുകയായിരുന്നു. സജിയുടെ സഹായത്തോടെയാണ് മൂര്‍ഖന്‍ കുഞ്ഞിനെ പിടിച്ചത്. ‌ശേഷം സജിയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവീണ മൂർഖൻ കുഞ്ഞിനെ കയിലെടുത്തത്.  


വീഡിയോ കാണാം: