തെന്നിന്ത്യൻ താരമായ മീനയ്ക്ക് കുറച്ച് നാളുകൾക്ക് മുൻപ് ജീവിതത്തിൽ വിഷമഘട്ടം നിറഞ്ഞ സമയമായിരുന്നു. ജൂണ് 28ന് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. സോഫ്റ്റ് വെയർ എൻജിനിയർ കൂടിയായ വിദ്യാസാഗർ ശ്വാസകോശത്തിൽ ഗുരുതരമായ രോഗബാധയെ തുടർന്നായിരുന്നു മരണപ്പെട്ടത്. തങ്ങളുടെ കൂട്ടുകാരിയെ കാണാനും വിഷമം മാറ്റാനും അടുത്തിടെ രംഭ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ എത്തിയിരുന്നത്. എന്നാൽ വീണ്ടും ചില സുഹൃത്തുക്കളുമായി മീന ഒത്തുകൂടിയിരിക്കുകയാണ്. ഇത്തവണ ഖുശ്ബു കൂടി ചേരുകയാണ് ഈ സുഹൃത് വലയത്തിൽ. രംഭ, ഖുശ്ബു, സംഗീത കൃഷ് എന്നിവരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മീനയയുടെ വീട്ടിൽ കുടുംബസമേതം സുഹൃത്തുക്കൾ കണ്ടുമുട്ടിയത്. അന്ന് എടുത്തിരുന്ന ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. ഇത്തവണ പ്രഭുദേവയുടെ വീട്ടിൽ ഒരുക്കിയിരിക്കുന്ന പാർട്ടിയിലാണ് എല്ലാവരും കണ്ടുമുട്ടിയത്. ഇൻസ്റ്റാഗ്രാമിൽ രംഭ പങ്കുവെച്ച ചിത്രങ്ങൾ കണ്ണടച്ച് തുറക്കും മുൻപാണ് വൈറലായത്. 


2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. മീനയുടെ ദുഃഖത്തിൽ ഒരിക്കൽ പോലും തനിച്ചാക്കാതെയാണ് സുഹൃത്തുക്കൾ കൊണ്ട് നടക്കുന്നത്. എപ്പോഴും ചേർത്ത് നിർത്തി സമാധാനിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവർ പങ്കുവെച്ച ചിത്രത്തിന് താഴെ സുഹൃത്തുകളുടെ സ്നേഹത്തിന് മുന്നിൽ പ്രേക്ഷകരും അറിയാതെ കരഞ്ഞുപോയി. ഇപ്പോഴിതാ വീണ്ടും സുഹൃത്തുക്കൾ മീനയോടൊപ്പം നിൽക്കുമ്പോൾ ആരാധകരും അതേപോലെ സന്തോഷത്തിലാണ്. 



 


Also Read: Manju Warrier: ദേവദൂതർ പാടി മഞ്ജു വേർഷൻ; കുഞ്ചാക്കോ ബോബനെ അനുകരിച്ച് മഞ്ജു വാര്യർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ


അന്ന് മീന തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഭർത്താവിന്റെ മരണശേഷം മീന സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലായിരുന്നു. എന്നാൽ തന്റെ സുഹൃത്തുക്കളുടെ സ്നേഹത്തിന് മുന്നിൽ അത് പങ്കുവയ്ക്കാതിരിക്കാൻ മീനയ്ക്ക് കഴിഞ്ഞില്ല. മീന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ മീനയെ സ്നേഹിക്കുന്നവർക്കും സന്തോഷമായി. വിഷമഘട്ടത്തിലും കൂട്ടുകാരികൾ ഒപ്പം ഉണ്ടായിരുന്നതിന്റെ സന്തോഷവും ആരാധകർക്കിടയിലുണ്ട്. പ്രഭുദേവയുടെ ഈ പാർട്ടി പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ ഉള്ള അവസരമാണ് ഉണ്ടാക്കിയത്. അതിന്റെ നന്ദി രംഭ അറിയിക്കുകയും ചെയ്തു. 10 ചിത്രങ്ങളാണ് രംഭ പങ്കുവെച്ചത്. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.


"ഒരുപാട് നന്ദി പ്രഭു ദേവ സർ ഈ പാർട്ടിക്ക്. അഞ്ച് വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളെ കാണാൻ അവസരം കിട്ടി"ഇതായിരുന്നു വാക്കുകൾ. എല്ലാവരുടെയും മുഖത്തെ സന്തോഷം ആരാധകർക്കും സന്തോഷം പകർത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.