viral video: സൈമ പുരസ്ക്കാരം നേടിയ ശേഷം വേദിയിൽ തുള്ളിച്ചാടി ശോഭന, വീഡിയോ വൈറൽ
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്‌കാര വേദിയില്‍ നടി ശോഭനയുടെ പ്രകടനം വൈറലാകുന്നു.
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്‌കാര വേദിയില്‍ നടി ശോഭനയുടെ പ്രകടനം വൈറലാകുന്നു. പുരസ്‌കാരം നേടിയ ശേഷമുള്ള ശോഭനയുടെ രസകരമായ പ്രതികരണവും ശേഷമുള്ള തുള്ളിച്ചാട്ടവുമാണ് ഇപ്പോൾ വൈറലാകുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലാകുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ശോഭനയ്ക്ക് സൈമ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നേടിയ ശേഷം ''സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'' എന്നായിരുന്നു ശോഭനയുടെ (Shobhana) പ്രതികരണം.
Also Read: മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana
ശേഷം വേദിയില്‍ നിന്നും ഇറങ്ങും മുന്‍പ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും നമുക്ക് കാണാം. സദസ്സില്‍ ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...