ഒട്ടനവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മി ദിലീപിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ വളരെ രസകരമായാണ് പങ്കുവെച്ചത്. ഒരുപാട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.  ഇന്നേവരെ ദിലീപിൽ നിന്നും തനിക്കൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


'കല്യാണരാമന്റെ മലയാളം വിജയമായ ശേഷം അതിന്റെ തെലുങ്ക് ചെയ്യാനും എനിക്ക് സാധിച്ചു. ദൈവത്തിന്റെ കൃപകൊണ്ട് ചെയ്തതാണ് കല്യാണരാമനിലെ സീനുകളൊക്കെ. നല്ല പയ്യനാണ് ദിലീപ് ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.'സിനിമയിൽ അഭിനയിക്കുമ്പോഴും എന്റെ കാര്യങ്ങളെല്ലാം ദിലീപ് തിരക്കാറുണ്ടായിരുന്നു. ഫുഡ് കിട്ടിയില്ലെങ്കിൽ പറയണം. ഭക്ഷണം താരത്തവരെ ഞാൻ ഇപ്പോൾ ഇവിടുന്ന് ഓടിക്കും എന്നൊക്കെ പറയുമായിരുന്നു. ഒരുപാട് തമാശ പറയും.'



'മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം. അതുകൊണ്ട് ഇപ്പോഴത്തെ വാർത്തകൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം നമ്മളോട് ദിലീപ് അങ്ങനെ പെരുമാറിയിട്ടില്ല.' 'തമാശ പറഞ്ഞ് ചിരിപ്പിക്കുക എന്നല്ലാതെ ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ല. ഒരു വിഷമവും ദിലീപിനൊപ്പം അഭിനയിച്ചിട്ട് എനിക്ക് ഉണ്ടായിട്ടില്ല. അതൊരു വിധിയാണ്. വിധി ആരേയും വിടില്ല. അങ്ങനെയാണെന്ന് ഞാൻ‌ വിചാരിക്കുന്നു. അങ്ങനെ തന്നെയാവട്ടെ' സുബ്ബലക്ഷ്മി പറഞ്ഞു.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക