തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് തൃഷ.  ഏതാണ്ട് 20 വർഷത്തോളമായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.  തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും പ്രിയപ്പെട്ട താരമാണ് തൃഷ.  


COMMERCIAL BREAK
SCROLL TO CONTINUE READING

തൃഷയുടെ (Thrisha) വിവാഹ വാർത്ത പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.    ചിമ്പു, റാണ ദഗ്ഗുപതി എന്നിവരുമായി തൃഷയ്ക്കുണ്ടായിരുന്ന പ്രണയം വലിയ ഗോസിപ്പുകളുണ്ടാക്കിയിരുന്നു.  ഹേയ് ജൂഡ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് (Malayalam film) തൃഷ കടന്നുവന്നത്.   



Also read: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു


ഇതുവരെയായി വിവാഹം കഴിക്കാത്ത തൃഷയോട് എല്ലാ അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യമാണ് പ്രതിശ്രുതവരനെക്കുറിച്ചുള്ളത്.  എന്നാൽ ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ.  എന്നെ മനസിലാക്കുന്ന ഒരാൾക്ക് വേണ്ടിയാണ് താൻ കതടിരിക്കുന്നതെന്നും അത് ഒരു പ്രണയ വിവാഹമായിരിക്കുമെന്നുമാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.  


എന്റെ സ്വപ്നത്തിലുള്ള ആളെ കണ്ടുമുട്ടുന്നതുവരെ താൻ അവിവാഹിതയായി കഴിയുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.  ഇപ്പോൾ താരം മലയാളത്തിലേക്കുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഒരുക്കത്തിലാണ്.  മോഹൻലാലിന്റെ (Mohanlal) നായികയായിട്ടാണ് താരം എത്തുന്നത്.  ജിത്തു ജോസഫിന്റെ റാമിലാണ് താരം എത്തുന്നത്.  



Also read: യുട്യൂബിൽ ബില്യൺ വ്യൂ നേടി 'Rowdy Baby'; ഈ നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ ഗാനം


മോഹൻലാലിനൊപ്പം (Mohanlal) അഭിനയിക്കാൻ താൻ എക്സൈറ്റഡാണെന്നും.  താൻ അദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും ചോദിക്കാറുണ്ടായിരുന്നു ഇനി എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുകയെന്നും താരം പറഞ്ഞു.    


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)