കോപ്റ്ററിൻറെ അടിയിൽ പിടിക്കരുതെന്ന് ജയനോട് പറഞ്ഞിരുന്നു,ആക്ഷൻ മാത്രം മതിയായിരുന്നു പക്ഷെ;- വിധുബാല പറയുന്നു
ഹെലികോപ്പ്റ്ററിൻറെ താഴെ ഭാഗത്ത് പിടിക്കരുതെന്ന് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ സർ പറഞ്ഞിരുന്നു.മോട്ടോർ സൈക്കിളിൽ വന്ന് ഹെലികോപ്പ്റ്ററിൻറെ അടിയിൽ പിടിക്കുന്നതായുള്ള ആക്ഷൻ മാത്രം മതിയായിരുന്നു
അനശ്വര നടൻ ജയൻറെ ഓര്‍മകള്‍ പങ്ക് വെക്കുകയാണ് അഭിനേത്രിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ വിധുബാല. അവസാന ചിത്രമായ കോളിളക്കത്തിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടായിരുന്നു ജയൻറെ മരണം. ആ അപകടത്തെ പറ്റി വിധുബാലയുടെ വാക്കുകൾ ഇങ്ങനെ.
ഹെലികോപ്പ്റ്ററിൻറെ താഴെ ഭാഗത്ത് പിടിക്കരുതെന്ന് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ സർ പറഞ്ഞിരുന്നു.മോട്ടോർ സൈക്കിളിൽ വന്ന് ഹെലികോപ്പ്റ്ററിൻറെ അടിയിൽ പിടിക്കുന്നതായുള്ള ആക്ഷൻ മാത്രം മതിയായിരുന്നു. പക്ഷെ എന്തിനാണ് അദ്ദേഹം അവിടെ പിടിച്ചതെന്ന് അറിയില്ല. അങ്ങനെ വന്നപ്പോൾ കോപ്റ്ററിൻറെ നിയന്ത്രണം പോയി.
ALSO READ: Prince Movie Release : ശിവകാർത്തികേയൻ ചിത്രം പ്രിൻസ് ഈ ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും; ഡിജിറ്റൽ അവകാശങ്ങൾ ഹോട്ട്സ്റ്റാർ സ്വന്തമാക്കി?
അദ്ദേഹത്തിൻറെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് കത്തിവെയ്ക്കാൻ തോന്നിയില്ല എന്നാണ്. അത്രയും മികച്ച ബോഡിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും വിധുബാല കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
1980 നവംബർ 16-നാണ് കോളിളക്കത്തിൻറെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽജയൻ മരിച്ചത്. 41 വയസ്സായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ ആദ്യം എടുത്തിരുന്നു. എന്നാൽ ജയൻ വീണ്ടും ഷോട്ടെടുക്കാൻ സംവിധായകനോട് പറയുകയായിരുന്നു എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...