കൊച്ചി:  തൻറെ പുതിയ ചിത്രം രേഖയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടി വിൻസി അലോഷ്യസ്. കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് രേഖ. എന്നാൽ ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറയുകയാണ് വിൻസി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.’’–സമൂഹമാധ്യമങ്ങളിലൂടെയാണ് വിൻസിയുടെ പ്രതികരണം.


‘‘ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകൾ ചോദിക്കുന്നു ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.’’– വിൻസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


 



ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് വിൻസി എത്തുന്നത്.പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്‌ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.


ഏബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ, അസ്സോസിയേറ്റ് നിർമ്മാതാക്കൾ തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ബിജിഎം അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് അനന്ദു അജിത്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.