പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ആദി പുരുഷിൻറെ ടീസർ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ. ഒക്ടോബർ 2 ന് അയോധ്യയിൽ സരയു നദിക്കരയിൽ വെച്ച് ചിത്രത്തിൻറെ ടീസർ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023 ജനുവരി 12 നാണ് ചിത്രം ആഗോളത്തലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. ടീസറിനൊപ്പം തന്നെ ചിത്രത്തിൻറെ പുതിയ പോസ്റ്ററും ഇതിനോടൊപ്പം പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.   ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ സംവിധായകൻ ഓം റാവത്ത് തന്നെയാണ് ചിത്രത്തിൻറെ ടീസർ റിലീസ് സംബന്ധിച്ച വിവരങ്ങൾ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. രാമായണത്തെ അടിസ്ഥാനമാക്കി ത്രീഡി ആക്ഷൻ ഡ്രാമയാണ് ആദി പുരുഷ്. ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം ഒരുക്കുന്നത്. തമിഴ് , മലയാളം, കന്നഡ ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്തും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ വില്ലാനായി എത്തുന്നത്. ചിത്രത്തിൽ സൈഫ് അലി ഖാനെയും പ്രഭാസിനെയും കൂടാതെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കൃതി സനോണ്‍, സണ്ണി സിങ്ങ് എന്നിവരാണ് .


ALSO READ: Adipurush : സൈഫ് അലി ഖാൻ ആദിപുരുഷിന്റെ ചിത്രീകരണം പൂർത്തിയാക്കി; സൈഫിന്റെ രാവണൻ ഉടനെത്തും


ഇതാദ്യമായിട്ടാണ് സെയ്ഫ് പ്രഭാസിനോടൊപ്പം അഭിനയിക്കുന്നത്. ആദിപുരുഷിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് സെയ്ഫ്അലിഖാൻ. കൂടാതെ പ്രഭാസിനോടൊപ്പം ഒന്നിച്ചഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സെയ്ഫ അലിഖാൻ പറഞ്ഞിരുന്നു.  പ്രഭാസും സെയ്ഫിനോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റാവത്ത് അന്ന് പറഞ്ഞത്.


മാത്രമല്ല പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റാവത്ത് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് 2020 ആഗസ്റ്റിലായിരുന്നു. പ്രഭാസിന്റ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. 'തിന്മയുടെ മേൽ നന്മയുടെ വിജയം' എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.


ഭൂഷൻ കുമാർ, കൃഷ്ണൻ കുമാർ, രാജേഷ് നായർ, ഓം റാവത്, പ്രസാദ് സുതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃതി സനോണാണ് ചിത്രത്തിൽ നായിക. ഫലാനി കാർത്തിക് ഛായാ​ഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ് ആഷിഷ് മഹത്രേ, അപൂർവ മോതിവാലെ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. സചേത് - പരമ്പരയാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം പകരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.