പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം കൂടിയാണിത്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ പ്രഭാസ് രാമനായും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്നു. ഇപ്പോഴിതാ ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിയിരിക്കുകയാണ് ഡൽഹി കോടതി. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് തള്ളിയത്. ശനിയാഴ്ചയാണ് അഡീഷണൽ സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാർ ഹർജി പിൻവലിച്ചത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരി​ഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച രീതിയില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നുമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. സിനിമയില്‍ രാമനെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 


Also Read: Pathu Thala: യാർ ഭായ് അന്ത എജിആർ? മാസ് ആക്ഷൻ രം​ഗങ്ങളുമായി ചിമ്പു; 'പത്തു തല' ഉടൻ തിയേറ്ററുകളിലേക്ക്


 


അതേസമയം, ജൂൺ 16ന് ആദിപുരുഷ് റിലീസിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണ് ആദിപുരുഷ്. ജനുവരി 12ന് ആദിപുരുഷ് തിയേറ്ററുകളിൽ എത്തുമെന്നായിരു്നനു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.