പ്രഭാസ് നായകനാകുന്ന 'ആദിപുരുഷി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഓം റാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണത്തെ അടിസ്ഥാനമാക്കി ത്രീഡി ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

തെലുങ്കിനും ഹിന്ദിക്കും പുറമേ, തമിഴിലും മലയാളത്തിലും കന്നഡയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ വില്ലാനായെത്തുന്നത്.


ഭൂഷൻ കുമാർ, കൃഷ്ണൻ കുമാർ, രാജേഷ് നായർ, ഓം റാവത്, പ്രസാദ് സുതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃതി സനോണാണ് ചിത്രത്തിൽ നായിക. ഫലാനി കാർത്തിക് ഛായാ​ഗ്രാഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ് ആഷിഷ് മഹത്രേ, അപൂർവ മോതിവാലെ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. സചേത് - പരമ്പരയാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം പകരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.