വലിയ പ്രതീക്ഷയിലും വമ്പൻ മുതൽമുടക്കിലും കൂടെ കുറേ വിവാദങ്ങളുടെ കൊട്ടയും ചുമന്ന് റിലീസിന് ഒരുങ്ങുകയാണ് ആദിപുരുഷ്. ജൂൺ 16 വെള്ളിയാഴ്ച ചിത്രംതീയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബിഗ് ബജറ്റ് ചിത്രമായതിനാൽ തന്നെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷയും ബിഗാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

500 കോടിയെങ്കിലും ചിത്രത്തിൻറെ നിർമ്മാണത്തിനായി ഇതുവരെ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. അത് കൊണ്ട് തന്നെ ആദ്യ ദിന കളക്ഷനായി പ്രതീക്ഷിക്കുന്നത് 100 കോടിയാണ്. ഇത് ലഭിച്ചാൽ ആദിപുരുഷ് ബാഹുബലി: ദി ബിഗിനിംഗ്, രാധേ ശ്യാം, എന്നീ ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനെ മറി കടക്കും.


ALSO READ: കുറഞ്ഞത് 13 ഒടിടികൾ തികച്ചും ഫ്രീ; ജിയോ ഫൈബർ ഞെട്ടിക്കുമെന്ന് പറഞ്ഞാൽ പോരാ...


ഇതുവരെ ചിത്രത്തിൻറെ കുറഞ്ഞത് 50,000 ടിക്കറ്റുകൾ എങ്കിലും വിറ്റഴിഞ്ഞിട്ടുണ്ട്. 2 കോടി വരെയെങ്കിലും ഇതുവരെ ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ചിട്ടുണ്ട്. പിവിആർ, സിനിപോളിസ്, ഐഎൻഎക്സ് എന്നിവ ഞായറാഴ്ച വരെ 18000 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. ചിത്രത്തിൽ പ്രഭാസും കൃതി സനോണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സെയ്ഫ് അലിഖാനാണ് ചിത്രത്തിൽ രാവണനായി എത്തുന്നത്. ചിത്രത്തിൻറെ വിഎഫ്എക്സ് നിലവാരം കുറഞ്ഞതാണെന്നായിരുന്നു ആദ്യം ഉണ്ടായ വിവാദം.


അതേസമയം റിലീസിന് മുൻപ് തന്നെ ചിത്രം 420 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഏകദേശം 170 കോടിയ്ക്കാണ് ആദി പുരുഷിൻറെ തിയേറ്റർ അവകാശം വിറ്റത്. കൂടാതെ ചിത്രത്തിന്‍റെ എല്ലാ ഭാഷാ അവകാശങ്ങളും 250 കോടിക്ക് OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി കരാർ ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ചിത്രം റിലീസിന് മുന്‍പ്  തന്നെ  420 കോടി നേടിയത്. എന്നാൽ ആദിപുരുഷിന്‍റെ വരുമാനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. 


രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 3ഡിയിലാണ് റിലീസ് ചെയ്യുക.കോവിഡിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. റിലീസിന് മുന്നോടിയായി ചിത്രം ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നുണ്ട്. ഗ്രാഫിക്സിനും വിഷ്വൽ ഇഫക്ട്സിനുമെല്ലാം വലിയ പ്രാധാന്യമുള്ള സിനിമയാണ് ആദിപുരുഷ്.  എന്നാൽ, ചിത്രത്തിൻറെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.