സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് അടിത്തട്ട. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടു. കടലിലാണ് സിനിമയുടെ 90 ശതമാനം ചിത്രീകരണവും നടന്നത്. ട്രെയിലറിലും മുഴുവനായും കടല്‍ രംഗങ്ങളാണ്. അതും രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് കാണിച്ചിരിക്കുന്നത്. ഒരു ത്രില്ലർ വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ് അടിത്തട്ട് എന്നത് ട്രെയിലറിൽ നിന്നും വ്യക്തമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടുപഠിക്കുന്നതിനായി അഭിനേതാക്കള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് ഇവർ ചെയ്തിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. അഡ്വാന്‍സ് റിസര്‍വേഷന്‍ തുടങ്ങി കഴിഞ്ഞു.


എട്ട് മത്സ്യബന്ധന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ചില സീനുകൾ ഒഴിച്ച് ബാക്കിയെല്ലാം അറബികടലിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. ബാക്കി ഭാഗങ്ങൾ തങ്കശ്ശേരി, കാപ്പിൽ, വർക്കല എന്നിവിടങ്ങളിലായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.


കണയിൽ ഫിലിംസിന്റെയും മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രംനിർമ്മിക്കുന്നത് സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ സംയുക്തമായിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഖൈസ് മിലനും, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പാപ്പിനുമാണ്.


Also Read: Adithattu Movie : ഷൈൻ ടോം ചാക്കോ - സണ്ണി വെയ്ൻ ചിത്രം അടിത്തട്ട് തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു


 


കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകൽ, പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി. സണ്ണി വെയ്‌നെയും, ഷൈൻ ടോം ചാക്കോയേയും കൂടാതെ പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ മാർട്ടിൻ എന്ന കഥാപാത്രമായി ആണ് സണ്ണി വെയിൻ എത്തുന്നത്.


Biopic on Vajpayee: വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു, റിലീസ് അടുത്ത വർഷം


മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകാൻ പോകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 'മെയിൻ റഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ അടൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


സിനിമയുടെ ചിത്രീകരണം 2023 ആദ്യം തന്നെ തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2023 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്. വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല. 


സിനിമയിൽ വാജ്പേയി പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പറയാൻ ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത ശൈലിയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതെന്നും നിർമ്മാതാവ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.