Aditi Rao and Siddharths Wedding: വിവാഹമായിരുന്നില്ലേ...? അദിതിയുടേയും സിദ്ധാർത്ഥിന്റേയും പുതിയ പോസ്റ്റ് നൽകുന്ന സൂചനയെന്ത്
Aditi Rao and Siddharths Wedding News: അതിദി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്.
സിനിമാ താരങ്ങളായ അതിദി റാവുവും സിദ്ധാർത്ഥും വിവാഹിതരായ വാർത്തയായിരുന്നു ഇന്നലെ സോഷ്യൽ ലോകത്തെ ഞെട്ടിച്ചത്. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയബന്ധത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ എത്തിയിരുന്നെങ്കിലും താരങ്ങൾ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അങ്ങനെയിരിക്കേയാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായെന്ന തരത്തിൽ വാർത്തകൾ എത്തിയത്. എന്നാൽ ഇപ്പോൾ അതിദി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്.
''He said yes.. Engaged'' എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതോടെ വിവാഹം കഴിഞ്ഞില്ലേ നിശ്ചയം മാച്രമാണോ കഴിഞ്ഞതെന്നാണ് ആരാധകരുടെ സംശയം. ഏതായാലും ഇരുവരും ഒന്നിച്ചുള്ള ഈ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ബുധനാഴ്ച്ചയാണ് അതിദിയുടെ കഴുത്തിൽ സിദ്ദാർത്ഥ് താലി ചാർത്തിയെന്ന വാർത്ത പുറത്തെത്തിയത്. തെലങ്കാന വാനപർത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
ALSO READ: നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി
രണ്ടുവർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പല വേദികളിലും ഒന്നിച്ച് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തങ്ങളുടെ പ്രണയം ഇവർ വെളിപ്പെടുത്തിയിരുന്നില്ല. രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എങ്കിലും ഇടയ്ക്കിടെ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകർ അതിന് താഴെ നിങ്ങൾ പ്രണയത്തിലല്ലേ ഇരുവരും തമ്മിൽ നല്ല ചേർച്ചയെന്ന തരത്തിൽ കമ്മന്റുകളുമായി എത്താറുണ്ടായിരുന്നു. എന്നാൽ താരങ്ങൾ പ്രതികരിച്ചിരുന്നില്ല.
മാത്രമല്ല വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ പരക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല. അതിനൊപ്പം ഇത്തരത്തിലൊരു പോസ്റ്റും ഇരുവരും പങ്കുവെച്ചപ്പോൾ സംശയം ഇരട്ടിച്ചിരിക്കുകയാണ് വിവാഹമാണോ അതോ നിശ്ചയമായിരുന്നോ എന്ന കാര്യത്തിൽ. ഏതായാലും ഈ ചിത്രത്തിനു താഴേയും ആരാധകരുടെ ആശംസാ പ്രവാഹമാണ്. 2021 റിലീസ് ചെയ്ത തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലൂടെയാണ് ആദ്യമായി അതിദിയും സിദ്ധാർത്ഥും ഒരുമിച്ച് അഭിനയിച്ചത്.
പിന്നീട് നിരവധി സിനിമ പരിപാടികളിലും ചടങ്ങുകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് എത്തി.അദിതി റാവുവിന്റെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് താരം ആദ്യം വിവാഹം കഴിച്ചിരുന്നത് കഴിഞ്ഞവർഷം അതിഥിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ സിദ്ധാർത്ഥ് ആശംസ ചിത്തയാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. അറിയിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.