Video: ചുംബന രംഗങ്ങളുമായി `ആദിത്യ വര്‍മ്മ` ട്രെന്‍ഡിംഗില്‍!
തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ചലച്ചിത്രമാണ് `അര്‍ജ്ജുന്‍ റെഡ്ഡി`.
തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ചലച്ചിത്രമാണ് 'അര്‍ജ്ജുന്‍ റെഡ്ഡി'.
'അര്‍ജ്ജുന്‍ റെഡ്ഡി'യുടെ തമിഴ് പതിപ്പായ 'ആദിത്യ വര്‍മ്മ'യുടെ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവാണ് ആദിത്യ വര്‍മ്മയിലെ നായകന്‍. ചുംബന രംഗങ്ങള്‍ അടങ്ങിയ ടീസര്‍ പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ തുടരുകയാണ്.
ഗിരീസായ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബനിതാ സന്ധു, പ്രിയാ ആനന്ദ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവംബര്‍ 22ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ ബാലയാണ് 'വര്‍മ്മ' എന്ന പേരില്‍ ആദ്യം ഈ ചിത്രം സംവിധാനം ചെയ്തത്.
എന്നാല്‍, പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെ സംവിധായകനെ മാറ്റി ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.
'വര്‍മ്മ'യുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്.
നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി ചിത്രം റീഷൂട്ട് ചെയ്യുകയായിരുന്നു.
പുതുമുഖ നടി മേഘ ചൗധരിയെയായിരുന്നു ആദ്യം വർമ്മയിലെ നായികയായി നിശ്ചയിച്ചിരുന്നത്. കൂടാതെ, ഈശ്വരി റാവു, റെയ്സ, ആകാശ് പ്രേംകുമാർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സന്ദീപ് വാങ്ക ആദ്യമായി സംവിധാനം ചെയ്ത 'അർജ്ജുൻ റെഡ്ഡി'യ്ക്ക് തെലുങ്കില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ 'അര്‍ജ്ജുന്‍ റെഡ്ഡി'ക്ക് കഴിഞ്ഞു.
ചിത്രത്തിന്‍റെ ഹിന്ദി റിമേക്കില്‍ ഷാഹിദ് കപൂറാണ് അര്‍ജ്ജുന്‍ റെഡ്ഡിയായി എത്തുന്നത്. കബിര്‍ സി൦ഗ് എന്നായിരുന്നു ഹിന്ദി പതിപ്പിന്‍റെ പേര്.