മേജർ സിനിമക്ക് ശേഷം സന്ദീപ് ഉണ്ണികൃഷ്ണൻെ മാതാപിതാക്കളെ കണ്ട നിമിഷം പങ്ക് വെക്കുകയാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണൻറ വേഷം ചെയ്ത അദിവി ശേഷ്.മുംബൈയിൽ നടന്ന പ്രസ്സ് മീറ്റിലാണ് അദ്ദേഹം സംസാരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും വികാരാധീനനായാണ് അദിവി സംസാരിച്ചത്. റിലീസിനു 2 ദിവസം മുൻപ് ജൂൺ 1 ന് ബാംഗ്ലൂരിൽ ചിത്രത്തിന്റെ പ്രീവ്യൂ നടക്കുമ്പോൾ മേജർ സന്ദീപിന്റെ അമ്മ അദിവിയോട് പറഞ്ഞു-


ഇതാണ് '23 വർഷം മുൻപ് സന്ദീപിന്റെ ഗ്രാചുവേഷന് ഉടുത്ത സാരി ആണിത്, ഇന്നാണ് പിന്നീട് ഇത് ഉടുക്കുന്നത്.' 


ALSO READ: Major Movie OTT Update : മേജറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?


സന്ദീപ് സമ്മാനിച്ച വാച്ചും അമ്മ അദിവിയെ കാണിച്ചു. സിനിമ കാണാനെത്തിയ മേജർ സന്ദീപിന്റെ അമ്മയെ ഏതാണ്ട് 5 മിനിറ്റോളം അശ്ലേഷിച്ചു എന്നാണ് അദിവി ഇടരുന്ന സ്വരത്തിൽ പറഞ്ഞത്. സിനിമ കണ്ടുതീരുന്നത് വരെ അദിവിയുടെ കൈയിൽ പിടിച്ചാണ് അമ്മ ഇരുന്നത്. സിനിമ കഴിയുമ്പോൾ വളരെ വൈകാരികമായി അവർ ഒരു മുത്തം നൽകി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നൽ ഉണ്ടായതെന്നും അദിവി പങ്കുവെക്കുന്നു. 


പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥ പറയുന്ന  'മേജർ' എന്ന ചിത്രം ജൂൺ 3ന് തിയേറ്ററുകളിൽ എത്തിയിരുന്നു.ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മേജർ കാണാൻ തീയേറ്ററുകളിൽ വലിയ തിരക്കാനുള്ളത്.


കണ്ടിറങ്ങുന്നവർ കലങ്ങിയ കണ്ണുകളോടെ ചിത്രം ഇഷ്ടമായെന്ന് പറയുന്നു. Sandeep unni krishnan ന്റെ വീര സ്മരണകൾക്കുള്ള ആദരവ് ആണ് ഈ ചിത്രമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ കുറിച്ചിരിക്കുന്നു. രാജ്യസ്നേഹം കൊണ്ട് രോമാഞ്ചം കൊള്ളുകയും അതേസമയം കണ്ണ് നനക്കുകയും ചെയ്യും മേജർ എന്നാണ് ഒന്നടങ്കം ഉയരുന്ന അഭിപ്രായം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.