അദിവി ശേഷ് നായകനായെത്തുന്ന ചിത്രം ജി2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രീ വിഷൻ വീഡിയോയും പുറത്തുവിട്ടു. തെലുങ്കിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അദിവി നായകനായി എത്തിയ ഗുഡാചാരി. ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഡാചാരിയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം മേജർ എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി വീണ്ടും ഒന്നിച്ച് ബ്ലോക്ക് ബസ്റ്റർ വിജയം ആവർത്തിച്ചു. താരത്തിന്റെ അവസാനമായി ഇറങ്ങിയ ഹിറ്റ് 2വും വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഗുഡാചാരിയുടെ തുടർച്ചയായാണ് ജി 2 പ്രഖ്യാപിച്ചിരിക്കുന്നത്.



ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പ്രീ വിഷൻ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മേജറിന്റെ എഡിറ്ററായ വിനയ് കുമാർ സിരിഗിനീഡി ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്.


ഈ വൻ ബജറ്റ് പാൻ ഇന്ത്യൻ ചിത്രം മൂന്ന് പ്രൊഡക്ഷൻ ഹൗസുകൾ ചേർന്നാണ് നിർമിക്കുന്നത്.  പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


ALSO READ: Varisu: വാരിസ് തമിഴും തെലുങ്കും ഒന്നിച്ച് പ്രദർശനം ആരംഭിക്കില്ല; തെലുങ്ക് പതിപ്പിന്റെ പുതിയ തിയതി പ്രഖ്യാപിച്ചു


​ഗുഡാചാരിയുടെ മുഴുവൻ കഥയും ഇന്ത്യൻ പശ്ചാത്തലത്തിൽ ആയിരുന്നെങ്കിൽ, ജി2 ഒരു ഇന്റർനാഷണൽ കാൻവാസിലാണ് ഒരുക്കുന്നത്. ഗുഡാചാരി ആൽപ്സ് പർവതനിരകളിൽ അവസാനിച്ചിടത്ത് നിന്നാണ് ഗുഡാചാരി രണ്ടാം ഭാഗം ആരംഭിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിർമാണം- ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, ബാനറുകൾ- പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടൈൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പിആർഒ- ശബരി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.