അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപിന്‍റെ ഭാര്യ ‘ദേവി’യായി കാവ്യ മാധവന്‍ എത്തുന്നു. ദിലീപ് ആദ്യമായിട്ടാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും കൂടിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്‍, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2008ല്‍ പുറത്തുവന്ന 'ഒരു പെണ്ണും രണ്ടാണും' എന്ന ചിത്രത്തിന് ശേഷം  അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിന്നെയും'.