ത്രില്ലർ സിനിമകളുടെ ഒഴുക്ക് വർധിച്ച് വരുന്ന ഈ സമയത്ത് 'അദൃശ്യം' വലിയ വ്യത്യസ്തത ഒന്നും അവകാശപ്പെടാനില്ല. എന്നാൽ ആവുന്നത്രയും ലൂപ്ഹോളുകൾ അടച്ച് എല്ലാ തരത്തിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ അദൃശ്യത്തിന് സാധിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമയുടെ ചേരുവ തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പ്രകടമാണ്. കളർ ടോണും , സംഭാഷണങ്ങളും തമിഴ്‌നാട്ടിലെ പശ്ചാത്തലം ഒക്കെ തന്നെ അതിന് കൂടുതൽ ആധാരമാകുന്നുണ്ട്. നരേൻ, ശറഫുദീൻ, ജോജു എല്ലാവർക്കും അവർ അവരുടെ സ്‌ക്രീൻ സ്‌പേസും അവർ അവരുടേതായ കഥാപാത്ര പശ്ചാത്തലമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കേസ് അന്വേഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയും പിന്നീട് സംഭവിക്കുന്ന ട്വിസ്റ്റും അങ്ങനെയുള്ള കണ്ട് മടുത്ത ശൈലി തന്നെയാണ് ചിത്രത്തിൽ പുലർത്തിയിരുന്നത്. എന്നാൽ കഥാപാത്രങ്ങളുടെ ഒരു റൂബിക്‌സ് ക്യൂബ് പസിൽ പോലെ വരുന്ന മാറ്റങ്ങളും കാര്യങ്ങളും ഒക്കെ തന്നെ കുറച്ചധികം രീതിയിൽ വ്യത്യസ്തത കൊണ്ടുവരുന്നത്. സിനിമയിൽ സപ്പോർട്ടിങ്ങ് ആർടിസ്റ്റുകളായി വരുന്നവരിൽ പോലും തമിഴ് സിനിമയിൽ നമ്മൾ കണ്ട വ്യക്തികൾ തന്നെ. 


മലയാള ഡയലോഗുകളെക്കാൾ കൂടുതൽ മലയാളം സബ് ടൈറ്റിലുകൾ നൽകേണ്ടി വരുന്നുണ്ട് ചിത്രത്തിന്. ആസ്വാദനത്തെ അത് ബാധിക്കില്ല എന്ന് പറയാൻ കഴിയില്ല.  ‘യുക്കി’യെന്ന പേരിൽ തമിഴിലിലും ഈ സിനിമ പുറത്തിറങ്ങുന്നുണ്ട്. തിരക്കഥയിലെ സൂക്ഷ്മതയും ട്വിസ്റ്റിന് വേണ്ടി ട്വിസ്റ്റ് കൊണ്ട് വരാതെ ഇരിക്കാനും സംവിധായകൻ സാക് ഹാരിസിന് സാധിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലെ ത്രില്ലർ നമ്മളെ വണ്ടർ അടിപ്പിച്ച് ഞെട്ടിച്ചിട്ടുള്ളപ്പോൾ അങ്ങനെയൊരു ശ്രമം മലയാളത്തിൽ വരുമ്പോൾ അത് ഏറ്റെടുക്കുമോ ഇല്ലയോ എന്നുള്ള ജഗ്ലിങ്ങ്‌ കൂടി ചിലപ്പോൾ അദൃശ്യത്തിന്റെ വിധി സൂചിപ്പിക്കാം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്