ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷം പങ്കുവെയ്ക്കുകയാണ് അണിയറക്കാർ. സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. നിരവധി പേരാണ് പുതിയ ചിത്രത്തിന് ആശംസകൾ അറിയിച്ചത്. ഡോ. ബിജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും നിമിഷ സജയനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ഛായാഗ്രാഹണം. എഡിറ്റര്‍ ഡേവിസ് മാന്വല്‍.



Also Read: തല്ലുമാല 5 കോടിയിലേക്ക്, ന്നാ താൻ കേസ് കൊട് 4 കോടി- ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട്


 


അതേസമയം ടൊവിനോയുടെ തല്ലുമാല തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. വമ്പൻ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ടൊവിനോയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായി മാറിയിരിക്കുകയാണ്. ഓ​ഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വമ്പൻ പ്രമോഷനാണ് ചിത്രത്തിന് നൽകിയിരുന്നത്. ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം. ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും ഇത് വ്യക്തമാണ്. 


ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രം നിർമ്മിച്ചത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിർവഹിച്ചത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. പിആർഒ- എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.