മലയാളത്തിൽ ഈ വർഷം ഇറങ്ങിയവയിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നായ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെലുങ്ക് നടൻ റാം ചരണിന്റെ ഉടമസ്ഥതയിലുള്ള കൊനിഡേല പ്രൊഡക്ഷൻ കമ്പനി അമൽ നീരദ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റായിരുന്ന ലൂസിഫറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതും കൊനിഡേല പ്രൊഡക്ഷൻ കമ്പനിയായിരുന്നു. തെലുങ്കിൽ ഗോഡ്ഫാദർ എന്ന പേരിൽ ഒരുക്കിയ ലൂസിഫറിന്റെ റീമേക്കിൽ റാം ചരണിന്റെ പിതാവ് ചിരഞ്ജീവിയാണ് മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി എത്തിയത്. ചിത്രം ഇന്ന് ഒക്ടോബർ അഞ്ചിന് തിയറ്ററുകളിൽ റിലീസ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബി-ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മ പർവ്വം. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു. 115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. റീമേക്ക് അവകാശം കൂടി കണക്കെടുത്താൽ ചിത്രം ബിസിനെസ് ഇനിയും ഉയരും. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് ഇത്തരമൊരു സൂപ്പര്‍ ഹിറ്റ് ലഭിക്കുന്നത് എന്ന പ്രത്യേകതയും ഭീഷ്മ പർവത്തിനുണ്ട്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 


ALSO READ : Godfather Movie : ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, ഗോഡ്ഫാദറിൽ ബോറൻ രംഗങ്ങൾ ഉണ്ടാകില്ല: ചിരഞ്ജീവി



സൗബിൻ ഷഹീർ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനോ ജോസഫ്, കെപിഎസി ലളിത, നാദിയ മൊയ്തുവും ലെനയും പ്രധാന കഥാപാത്രങ്ങളായി അണിനിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നതായിരുന്നു. പശ്ചാത്തല സം​ഗീതവും സം​ഗീതവും ഏറെ പ്രശംസ നേടുകയും ചെയ്തു. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.