Agent Movie: ഏജന്റിന് യു/എ സർട്ടിഫിക്കറ്റ്; മമ്മൂട്ടി-അഖിൽ അഖിനേനി ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്ക്
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മമ്മൂട്ടി - അഖിൽ അക്കിനേനി ചിത്രം ഏജൻറ് എന്നാണ് സൂചന.
സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. മമ്മൂട്ടി-അഖിൽ അഖിനേനി ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. തീപാറുന്ന ആക്ഷൻ സീനുകൾ എല്ലാം ചേർത്തുകൊണ്ടുള്ള ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സുരേന്ദർ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്.
മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...