മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയും തെലുങ്ക് യംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഏജിന്റിലെ ആദ്യ ഗാനം പുറത്ത് വിട്ടു. ഹിപ്ഹോപ് തമിഴയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. അദിത്യ ഐയ്യങ്കാറാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. ടോളിവുഡിലെ  സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയു പാൻ ഇന്ത്യ ചിത്രം ഒരുക്കുന്നത്. ഏജന്റ് തിയേറ്ററിൽ ഏപ്രിൽ 28ന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. കെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ഏജന്റ് നിർമിച്ചിരിക്കുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം.വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയാണ് ഏജന്റിന്റെ എഡിറ്റർ. കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പിആർഒ: ശബരി.


ALSO READ : Enkilum Chandrike OTT Update : പൊട്ടി ചിരിപ്പിക്കാൻ എങ്കിലും ചന്ദ്രികേ ഒടിടിയിലെത്തുന്നു; എവിടെ കാണാം?



ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുഗുവിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ മമ്മൂട്ടി നായക തുല്യവേഷത്തിലാണ് എത്തുന്നതെന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കൂടാതെ മമ്മൂട്ടി ഏജന്റിൽ വില്ലനാണെന്നുള്ള റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്. ചിത്രത്തിൻറെ പോസ്റ്ററും മറ്റും സാമൂഹിക  വളരെയധികം ശ്രദ്ധനേടിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.