കങ്കണയ്ക്ക് കട്ട പിന്തുണയുമായി അഹാന കൃഷ്ണ
ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങൾക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇൻസ്റ്റാ സ്റ്റാറ്റസിൽ അഹാന ചോദിക്കുന്നുണ്ട്.
ബോളിവുഡ് നടി കങ്കണയുടെ ഓഫീസ് കെട്ടിടം അനധികൃതമായി നിർമ്മാണം നടത്തി എന്ന് ആരോപിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ കങ്കണയ്ക്ക് കട്ട പിന്തുണയുമായി അഹാന കൃഷ്ണ രംഗത്ത്. അഹാന പ്രതികരിച്ചത് കെട്ടിടം പൊളിച്ചു നീക്കുന്ന ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകന്റെ ചിത്രം പങ്കുവെച്ചയികൊണ്ടായിരുന്നു.
ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങൾക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇൻസ്റ്റാ സ്റ്റാറ്റസിൽ അഹാന ചോദിക്കുന്നുണ്ട്. മുംബൈ കോർപ്പറേഷൻ കങ്കണയുടെ മുംബൈയിലെ ഓഫീസ് അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചു നീക്കൽ നടപടികൾ ആരംഭിച്ചത്.
Also read: കങ്കണയുടെ ഓഫീസ് BMC ഇടിച്ചുനിരത്തി... രാമക്ഷേത്രം പൊളിച്ചത് പോലെയെന്ന് നടി
"മീഡിയ... ശാന്തരാകുക, കങ്കണയുടെ പൊളിച്ചു മാറ്റിയ കേറ്റിടത്തിനുള്ളിൽ എന്താണെന്ന് നമ്മൾ കാണേണ്ടതില്ല. ഇത്തരത്തിൽ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോൾ അത് നിങ്ങളുടെ വീട് ആണെങ്കിലോ എന്ന് ചിന്തിക്കൂവെന്നും അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോൾ വീട്ടിലേക്ക് ആളുകൾ തള്ളിക്കയറുന്നത് നിങ്ങൾക്ക് ഇഷ്ടമാകുമോ എന്നുമാണ് അഹാന ചോദിക്കുന്നത്.
Also read: റായ് ലക്ഷ്മിയുടെ hot ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...!
കനത്ത സുരക്ഷയാണ് ഇപ്പോൾ കങ്കണയുടെ ഓഫീസിനും വസതിക്കും നൽകിയിരിക്കുന്നത്. ഇപ്പോൾ കങ്കണയുടെ സഹോദരിയും അവർക്കൊപ്പമുണ്ട്. കർണിസേന കങ്കണയ്ക്ക് സപ്പോർട്ട് നൽകിക്കൊണ്ട് മുംബൈയിൽ ഇന്ന് പ്രകടനം നടത്തിയിരുന്നു.