കൊച്ചി : മലയാള സിനിമ താരം ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം 'അമ്മു' നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒക്ടോബർ 19ത് സംപ്രേഷണം ചെയ്യും. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെലുങ്കിൽ ഒരുക്കിയരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റിയും പ്രൈമിൽ സംപ്രേഷണം ചെയ്യുന്നതാണ്. സ്റ്റോൺ ബഞ്ചറിന്റെ ബാനറിൽ കല്യാൺ സുബ്രഹ്മണ്യനും കാർത്തികേയൻ സന്താനവും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാരുകേശ് ശേഖറാണ്. 


ALSO READ : Varal Movie : അനൂപ് മേനോൻ ചിത്രം വരാൽ ഉടൻ എത്തുന്നു; പ്രതീക്ഷകൾ എന്തെല്ലാം?



ഐശ്വര്യക്ക് പുറമെ ചിത്രത്തിൽ ബോബി സിംഹ, നവീൻ ചന്ദ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗാർഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീ അത് തരണം ചെയ്യുന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 


ഗോഡ്സെയ്ക്ക് ശേഷം ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് അമ്മു. കൂടാതെ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ ഐശ്വര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തു. കുമാരി, മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ, ദുൽഖറിന്റെ കിങ് ഓഫ് കൊത്ത എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി ഇനി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.