ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിൻറെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിൻറെ വീട്ടിൽ മോഷണം.  ചൈന്നൈയിലെ ഐശ്വര്യയുടെ വീട്ടിലാണ് മോഷണം നടന്നതെന്ന് തെയ്നാം പേട്ട് പോലീസ് സ്റ്റേഷനിൽ ഐശ്വര്യ നൽകിയ പരാതിയിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

3.6 ലക്ഷം രൂപ വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ ഇതിൻറെ മൂല്യം അതിലും കൂടുതലാണെന്നാണ് സൂചന. മക്കളുമൊത്താണ് ഐശ്വര്യം ഇവിടെ കഴിയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ കാണാതയതിൽ തങ്ങളുടെ ജോലിക്കാർക്ക് പങ്കുണ്ടെന്ന് ഇവർ ആരോപിക്കുന്നു.


സ്ഥിരമായി ഐശ്വര്യ വീട്ടിൽ ഉണ്ടാകാറില്ല. ജോലിക്കാരാണ് വീട്ടിലെ മറ്റ് കാര്യങ്ങൾ നോക്കിയിരുന്നത്. നിലവിൽ ലാൽ സലാം എനന്ന ചിത്രമാണ് ഐശ്വര്യ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അതിഥി താരമായി രജനികാന്തും ഉണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.