ബോളിവുഡ് സെലിബ്രറ്റി അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ബച്ചൻ കുടുംബത്തിൽ നിന്നും മറ്റൊരു സങ്കടവാർത്ത കൂടി. നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയായിരുന്നു അമിതാബ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുംബയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിക്കുകയും, അവശ്യ പരിചരണങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ഐശ്വര്യയും ആരാധ്യയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രാവിലെ വന്ന പ്രാഥമിക റിസൾട്ടുകൾ നെഗറ്റീവ് ആയിരുന്നു. പിന്നീട് വന്ന പരിശോധനാ ഫലത്തിലാണ് റിപ്പോർട്ട് പോസിറ്റിവ് ആയത്.


ബച്ചൻ കുടുംബത്തിന് ആയുരാരോഗ്യങ്ങൾ നേർന്ന് നിരവധി സെലിബ്രറ്റികൾ രംഗത്തെത്തിയിരുന്നു.