ഐശ്വര്യ രാജേഷ്  ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ' ഫര്‍ഹാനാ' തീയേറ്ററുകളിലേക്കെത്തുന്നു. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ  ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പശ്ചാത്തലത്തിൽ മെയ് 12- ന് ' ഫർഹാനാ ' പ്രദർശനത്തിനെത്തുകയാണ് .


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകർഷിക്കുന്ന, രസിപ്പിക്കുന്ന നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. സമൂഹത്തിൽ സ്ത്രീകൾ - പ്രത്യേകിച്ച് ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം എന്ന് ടീസർ സൂചന  നൽകുന്നുണ്ട്.


Read Also: റിലീസ് സമയത്ത് വിവാദങ്ങൾ സൃഷ്ടിച്ച സിനിമകൾ ഇവയാണ്!


'ഒരു സിനിമക്ക് എഴുത്താണ് (കഥ) പ്രധാനം എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. എൻ്റെ മൂന്നാമത്തെ സിനിമ വളരെ വ്യത്യസ്തമായിരിക്കണം എന്ന് തീരുമാനിച്ചിരുന്നു എന്ന് സംവിധായകൻ നെൽസൺ വെങ്കടേശൻ പറയുന്നു.  'ഫർഹാനാ' യുടെ കഥ എഴുതുമ്പോൾ താനറിയാതെ തന്നെ അത് ആത്മാവുള്ള ഒരു കഥയായി മാറുകയായിരുന്നു.  ചെന്നൈ നഗരത്തിലെ പുതുപ്പേട്ടയിൽ വളർന്ന ആളാണ് താൻ . വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽക്കുന്ന കടകൾ നിര നിരയായിട്ടുള്ള തെരുവിലാണ് വീട്. മുസ്‌ലിങ്ങൾ അധികം താമസിക്കുന്ന പ്രദേശമാണത്. മുസ്‌ലിം സുഹൃത്തുക്കൾക്കൊപ്പമാണ് വളർന്നത്. അതു കൊണ്ട് താൻ എടുക്കുന്ന സിനിമയുടെ കഥാ പാശ്ചാത്തലം എന്തു കൊണ്ട് താൻ വളർന്ന അനുഭവ പാശ്ചാത്തലമായിക്കൂടാ, ആ സംസ്ക്കാര പാശ്ചാത്തലമായിക്കൂടാ, എന്ന ചിന്തയിൽ നിന്നുമാണ് ' ഫർഹാനാ ' ജന്മമെടുക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു. താൻ മതവുമായി ബന്ധപ്പെട്ട സിനിമയെടുക്കുന്നു, മത വികാരത്തെ വൃണപ്പെടുത്താൻ പോകുന്നു എന്നൊക്കെ വിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. തന്റെ സുഹത്തുക്കളെ കുറിച്ചുളള സിനിമയാണ് താൻ എടുത്തിട്ടുള്ളത്. ഇത് മതവുമായി ബന്ധപ്പെട്ട സിനിമയല്ല... മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട വൈകാരികമായ സിനിമയാണ് എന്നും സംവിധായകൻ പ്രതികരിച്ചു.


ധീരൻ അധികാരം ഒന്ന്, അരുവി, കൈതി എന്നിങ്ങനെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച് പ്രശസ്തമായ ഡ്രീം വാര്യര്‍ പിക്ചേഴ്സിൻ്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബു, എസ്ആർ പ്രഭു എന്നിവരാണ് ' ഫർഹാനാ' നിർമ്മിക്കുന്നത്. ഗോകുല്‍ ബിനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകർ സംഗീത സംവിധാനവും സാബു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.