അജയ് ദേവ്‍ഗണ്‍ നായകനായ 'ഭോലാ' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്കായാണ് 'ഭോലാ' ഒരുക്കിയത്. 'ഭോലാ' സംവിധാനം ചെയ്‍തിരിക്കുന്നതും അജയ് ദേവ്‍ഗണ്‍ തന്നെയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് 'ഭോലാ' സ്‍ട്രീമിങ് ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ശിവായ്', 'യു മേം ഓര്‍ ഹം', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ് അജയ് ദേവ്​ഗൺ ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിക്കുന്നത് അസീം ബജാജാണ്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഭോലാ'യിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചിത്രം നിർമിച്ചിരിക്കുന്നത്. 'ഭോലാ'യ്‍ക്ക് രാജ്യത്തെ തിയറ്ററുകളില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ALSO READ: 2018 Movie Pan Indian Release: മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്നു


'ദൃശ്യം 2' ആണ് അജയ് ദേവ്‍ഗണ്‍ നായകനായി ഇതിന് മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 'ദൃശ്യം 2'ന്‍റെ ഹിന്ദി റീമേക്ക് ആണിത്. തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിഷേക് പതകാണ് 'ദൃശ്യം 2' ഹിന്ദിയിൽ സംവിധാനം ചെയ്‍തത്.


ഭൂഷൺ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഹിന്ദിയിൽ നിർമിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങിയ വൻ താരനിര 'ദൃശ്യം 2'ൽ അഭിനയിച്ചു. 'ദൃശ്യം' സിനിമയുടെ ആദ്യ ഭാഗത്തിന്റെ ഹിന്ദി റീമേക്കിലും അജയ് ദേവ്‍ഗണ്‍ ആയിരുന്നു നായകൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.