അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള, സിജോയി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന" സ്വർഗം " എന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിൽ വെച്ച് ആരംഭിച്ചു. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ്  നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ്  ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര,ജിന്റോ ജോൺ,ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.


ALSO READ: “ഒരു അന്വേഷണത്തിന്റെ തുടക്കം” എം എ നിഷാദ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം‍


ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി,റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്-ഡോൺ മാക്സ്. കലാ സംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്, ആൻ്റോസ് മാണി, ഫിനാൻഷ്യൽ കൺട്രോളർ-ഷിജോ ഡോമിനിക്,


പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ക്ലീൻ എന്റർടെയ്നർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായി 'സ്വർഗ' ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.