അമലയുമായി വേര്‍പിരിഞ്ഞിട്ട് രണ്ട് വര്‍ഷം; പുനര്‍വിവാഹിതനായി വിജയ്!!
താന്‍ പുനര്‍ വിവാഹിതനാകുന്ന വിവരം നേരത്തെ തന്നെ വിജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.
തെന്നിന്ത്യന്‍ നടി അമലാ പോളിന്‍റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി.
ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന നവദമ്പതികളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഇരുവരുടെയും അടുത്ത ബന്ധുക്കളു൦ സുഹൃത്തുക്കളു൦ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2014 ജൂണ്‍ 12നായിരുന്നു അമലാ പോളുമായുള്ള വിജയ്‍യുടെ വിവാഹം.
ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.
താന്‍ പുനര്‍ വിവാഹിതനാകുന്ന വിവരം നേരത്തെ തന്നെ വിജയ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നായിരുന്നു വിജയ് പറഞ്ഞത്.