തമിഴ് ചലച്ചിത്ര സംവിധായകന്‍ എഎല്‍ വിജയും നടി അമലാ പോളും തമ്മിലുള്ള ദാമ്പത്യ ബന്ധം തകരാന്‍ കാരണം നടന്‍ ധനുഷ് ആണെന്ന് വിജയിയുടെ പിതാവും നിര്‍മ്മാതാവുമായ അളകപ്പന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അളകപ്പന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചിരുന്നു അമല പോള്‍. ഇതേക്കുറിച്ച് തങ്ങളോട് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ അതിനിടയില്‍ ധനുഷാണ് തീരുമാനം തിരുത്തിപ്പിച്ചത്. 


അഭിനയത്തിലേക്ക് തിരികെക്കൊണ്ടുവന്നത് അദ്ദേഹമാണ്. ഇതിന് പിന്നാലെയായാണ് അമല വീണ്ടും അഭിനയിച്ചത്. അമ്മക്കണക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ വരവ്. 


ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധപ്രകാരമായാണ് അമല വീണ്ടും അഭിനയിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.


വിവാഹ ശേഷം അമല പോള്‍ അഭിനയിക്കുന്നതിനോട് തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അഭിനയം നിര്‍ത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ വാക്ക് താരം പാലിച്ചില്ലെന്നാണ് അളകപ്പന്‍ പറഞ്ഞു. 


ഇതുമായി ബന്ധപ്പെട്ട് അമലയെ കുറ്റപ്പെടുത്തി നേരത്തെ പരസ്യമായി അളകപ്പന്‍ രംഗത്തെത്തിയിരുന്നു. അഭിനയത്തോടുള്ള അമലയുടെ താല്‍പര്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു മുന്‍പ് അദ്ദേഹം പറഞ്ഞത്.


സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും അമലയെ താന്‍ വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി എഎല്‍ വിജയിയും രംഗത്തെത്തിയിരുന്നു.


താനും കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്നു പറഞ്ഞിട്ടില്ലെന്നും വിജയ്‌ നേരത്തെ പറഞ്ഞിരുന്നു. 


പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. 


അമല പോളുമായി വിവാഹമോചനം നേടിയതിന് പിന്നാലെ എഎല്‍ വിജയ് ഡോക്ടര്‍ ഐശ്വര്യയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ എത്തിയിരുന്നു. 


നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെ എന്നുമായിരുന്നു താരത്തിന്‍റെ ആശംസ.