Bigg Boss മലയാളത്തിനും നിരവധി ആരാധകരാണ് ഉള്ളത്.  ആദ്യ സീസണ് കഴിഞ്ഞ് കഴിഞ്ഞവർഷം രണ്ടാം സീസണും വന്നിരുന്നു.  പക്ഷേ കൊറോണ മഹാമാരി കാരണം രണ്ടാം സീസൺ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. ആദ്യ സീസണിലെ പ്രിയ താരങ്ങളായിരുന്നു പേളിയും ശ്രീനിഷും. ബിഗ് ബോസിൽ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകയായിരുന്നു.  പ്രായത്തിൽ 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ പേളി ഗർഭിണിയാണ്.  പേളിതന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടതും.   ഇപ്പോഴിതാ പേളിക്ക് പിന്നാലെ ബിഗ് ബോസ് താരം അലക്സാൻഡ്രയും തന്റെ കുഞ്ഞതിഥിയെ പരിചയപ്പെടുത്തുകയാണ്.  എയർഹോസ്റ്റസ് ആയ അലക്സാൻഡ്രയുടെ ബിഗ് ബോസിലെ പ്രകടണം മികച്ചതായിരുന്നു.  മത്സരശേഷം  പുറത്ത് വന്ന അലക്സാൻഡ്ര ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.  ഇതിൽ പങ്കുവെച്ച രസകരമായ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.  


Also read: അതിശയിപ്പിക്കുന്ന അഭിനയം; ലക്ഷ്മി ബോംബിന്റെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു


വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ എന്ന് പറയുന്നത് 'ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു' എന്നായിരുന്നു.  പക്ഷേ വീഡിയോയുടെ ട്വിസ്റ്റ് മനസിലാകുന്നത് പിന്നീടാണ്.  തുടക്കത്തിൽ ഗർഭിണിയെപ്പോലെ നിറവയറിൽ ബെഡിൽ അലക്സാൻഡ്ര കിടക്കുന്നതാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  അതുകഴിഞ്ഞ് കാണുന്നത് ആരെയോ കുളിപ്പിക്കുന്നതായിട്ടാണ്.  


അതുകാണുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷകൂടുമെങ്കിലും പിന്നീടാണ് കാണിക്കുന്നത് കുളിപ്പിക്കുന്നത് പെറ്റ് ഡോഗിനെ ആണെന്നുള്ളത്.  അതിനിടയിൽ സാൻഡ്രയുടെ ഒരു ഡയലോഗും നല്ല പ്രായത്തിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലൊരു കുഞ്ഞിന്റെ അമ്മയായേനെയെന്ന് . ഈ വീഡിയോ പെട്ടെന്നാണ് വൈറലായത്.  വീഡിയോ കാണാം...