എസ്.പി.വെങ്കടേഷിന്റെ സംഗീത്തിൽ പുറത്തിറങ്ങിയ ‘ഈശ്വരൻ’ എന്ന ആൽബം  ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു.മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിൽ പുറത്തിറങ്ങിയിരിക്കുന്ന പാട്ടുകളിൽ കെ.എസ്.ചിത്രയാണ് മലയാളത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. നിധിൻ കെ ചെറിയാൻ ആണ് വരികൾ കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

‘സിയോൺ ക്ലാസിക്സ് ആണ് 'ഈശ്വരൻ' ആൽബം പുറത്തിറക്കിയത്. ജിനോ കുന്നുംപുറത്ത് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ആൽബത്തിന്റെ നിർമാണവും ജിനോ തന്നെ. 22 വർഷമായി ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ സജീവ സാന്നിധ്യമാണ് ജിനോയുടെ സിയോൺ ക്ലാസിക്സ് .


ഈശ്വരൻ’ ആൽബത്തിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. എസ്.പി.വെങ്കടേഷിന്റെ ഹൃദ്യമായ ഈണം വീണ്ടും മലയാളത്തിലേക്കു  എത്തിയിരിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് എസ്പിവി പാട്ടുമായി മലയാളത്തിൽ തിരിച്ചെത്തുന്നത്. എട്ടോളം പ്രമുഖ ഗായകരും പ്രമുഖ ഗാന രചയിതാക്കളും ഉൾപ്പടെ 100 -ൽ പരം കലാകാരന്മാരാണ് ഈ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.