ആലിയ ഭട്ടിനും രൺബീർ കപൂറിനും കുഞ്ഞ് ജനിച്ചു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചാണ് ആലിയ ഭട്ട് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവർക്കും പെൺക്കുഞ്ഞാണ് ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവരങ്ങൾ അനുസരിച്ച്  ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് കുഞ്ഞിന് ജന്മം നൽകിയത്. ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്.   വിവാഹം കഴിഞ്ഞതിന് പിന്നാലെ ആലിയ ഗർഭിണിയാണെന്ന വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചിരുന്നു.  അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആലിയ ഗർഭിണിയായിരുന്ന സമയത്താണ് ആലിയയും  രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രഹ്മാസ്ത്ര തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ബോളിവുഡിനെ ഈ വർഷത്തെ തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. അക്ഷയ് കുമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകൾ ബോക്സ് ഓഫീസിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ വിജയത്തോടെ പിടിച്ച് നിൽക്കാൻ ബ്രഹ്മാസ്ത്രയ്ക്ക് സാധിച്ചു. 425 കോടി രൂപയാണ് ഇറങ്ങി 25 ദിവസത്തിനുള്ളിൽ ബ്രഹ്മാസ്ത്ര നേടിയത്. 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.  


ALSO READ: Brahmastra Movie OTT : തീയേറ്ററുകളിൽ മായാജാലം തീർത്ത ബ്രഹ്മാസ്ത്ര ഇപ്പോൾ ഒടിടിയിൽ; എവിടെ കാണാം?


ബ്രഹ്മസ്ത്ര പാർട്ട് 1 ശിവ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ