Malayalam lulluby: റാഹയ്ക്കും പ്രിയം ഈ മലയാളം പാട്ടിനോട്; യൂട്യൂബിൽ വീണ്ടും തരംഗമായി മലയാളികളുടെ പ്രിയപ്പെട്ട താരാട്ട് പാട്ട്
ഇടയ്ക്ക് ഞങ്ങളോട് മാമ വാവോ, പാപ്പാ വാവോ എന്ന് പറയും. അവൾക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്.
ഹിന്ദിയിലെ ഒരു അഭിമുഖം. പക്ഷേ ഗുണമായതോ ഒരു മലയാളഗാനത്തിനും. സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാ വാ വോ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോയ്ക്കിടെ ബോളിവുഡ് താരം ആലിയ ഭട്ടാണ് ഉണ്ണി വാ വാ വോ എന്ന താരാട്ട് പാട്ടുമായുള്ള ബന്ധം പങ്കുവച്ചത്. മകൾ റാഹയെപറ്റിയുള്ള വിശേഷങ്ങൾ പങ്കുവയ്ക്കവെയായിരുന്നു താരാട്ട് പാട്ടിനെ പറ്റിയുള്ള പരാമർശം.
Read Also: പ്രതീക്ഷ മങ്ങുന്നു; ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ
തന്റെ മകൾ റാഹ ഉറങ്ങുന്നത് ഉണ്ണീ വാ വാ വോ എന്ന മലയാള ഗാനം കേട്ടുകൊണ്ടാണെന്നാണ് താരം പറഞ്ഞത്. 'റാഹയെ ഉറക്കാനായി അവളുടെ നഴ്സ് സ്ഥിരം ഉണ്ണി വാ വാ വോ എന്ന മലയാളം താരാട്ട് പാട്ടാണ് പാടിക്കൊടുക്കാറുള്ളത്. ഇടയ്ക്ക് ഞങ്ങളോട് മാമ വാവോ, പാപ്പാ വാവോ എന്ന് പറയും. അവൾക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോൾ ഞാനും രൺവീറും അവൾക്ക് വേണ്ടി ഈ പാട്ട് പഠിച്ചു' എന്നാണ് ആലിയ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉണ്ണി വാ വാ വോ കേൾക്കാൻ യൂട്യൂബിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമാണ്. ഒന്നരക്കോടി പേരാണ് ഇത് വരെ യൂട്യൂബിൽ ഗാനം കേട്ടത്. ഇത്രയും മനോഹരമായ ഗാനം പരിചയപ്പെടുത്തി തന്നതിന് താരദമ്പതികൾക്ക് നന്ദി പറഞ്ഞുകൊണ്ടും കമന്റുകൾ പ്രത്യക്ഷമായി.
കപിൽ ശർമ അവതാരകനായെത്തുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ശർമ ഷോ- സീസൺ 2ലെ ആദ്യ എപ്പിസോഡിലാണ് അതിഥിയായി ആലിയ ഭട്ട് എത്തിയത്. ജിഗ്ര എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരം ഷോയിൽ പങ്കെടുത്തത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.