Darlings Movie: ആലിയ ഭട്ടിന്റെ ഡാർലിംഗ്സ് തെന്നിന്ത്യൻ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുന്നു
റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വര്‍മയാണ് `ഡാര്‍ലിംഗ്‍സ്` തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
ആലിയ ഭട്ടിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ഡാർലിംഗ്സ്. നേരിട്ട് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും റിലീസ് ആയ ശേഷം മികച്ച പ്രതികരണമാണ് ഡാർലിംഗ്സിന് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് വര്‍മയും ഷെഫാലി ഷായും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ഡാർലിംഗ്സ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.
'ഡാര്‍ലിംഗ്സ്‍' ചിത്രം തെന്നിന്ത്യൻ ഭാഷകളില്‍ റീമേയ്‍ക്ക് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വര്‍മയാണ് 'ഡാര്‍ലിംഗ്‍സ്' തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. പ്രാദേശിക അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് ഗൗരവ് വര്‍മ പറയുന്നു.
Also Read: Malayankunju OTT Release : ഫഹദിന്റെ മലയൻകുഞ്ഞ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?
ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. ചിത്രത്തിലെ ആലിയ ഭട്ട് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍'. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവയുടെ ബാനറില്‍ ആലിയയും ഷാരൂഖും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
'ബ്രഹ്‍മാസ്‍ത്ര'യാണ് ആലിയ ഭട്ടിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അയൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്‍ബിര്‍ കപൂറാണ് നായകൻ. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് ചിരഞ്‍ജീവിയാണ്. നാഗാര്‍ജുനയും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാരൂഖ് ഖാൻ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...