ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി നല്ല ബന്ധം പങ്കിടുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും മുന്‍പന്തിയിലാണ്. ആരാധകരുമായി പതിവായി ഇടപഴകുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിനുള്ള ഫാന്‍ ഫോളോയിംഗ് വളരെ കൂടുതലാണ്. ഇപ്പോഴിതാ ഈയിടെ ആരംഭിച്ച 'ത്രെഡ്സ്' എന്ന ആപ്പില്‍ ഒരു മില്യണ്‍ ഫോളോവേഴ്സുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമാതാരമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌ക്രീനിലെ  മിന്നുന്ന പ്രകടനവും സ്വകാര്യജീവിതത്തിലുള്ള മികച്ച വ്യക്തിത്വവും അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സിനിമാതാരങ്ങളില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ ലളിതമായ ജീവിതശൈലിയാലും പെരുമാറ്റത്താലും സഹജീവിസ്നേഹത്താലും ആരാധകപ്രീതി നേടാന്‍ അല്ലു അര്‍ജുന് സാധിക്കുന്നുണ്ട്.


ALSO READ: Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ


ലോകത്തുടനീളമുള്ള ഫാന്‍സ്‌ ആകാംക്ഷയോടെ അല്ലു അര്‍ജുന്റെ വെള്ളിത്തിരയിലെ അടുത്ത പ്രകടനത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 'പുഷ്പ 2'ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.