Pushpa Song : അല്ലു അർജുന്റെ പുഷ്പായിലെ രണ്ടാം ഗാനം ശ്രീവല്ലി എത്തി; ചിത്രം ഡിസംബർ 17 ന്
ശ്രീവല്ലി (Srivalli) എന്ന ഗാനമാണ് ഇപ്പ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ഗാനം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
Hyderabad : അല്ലു അർജുന്റെ (Allu Arjun) ഏറ്റവും പുതിയ ചിത്രം പുഷ്പായിലെ (Pushpa) രണ്ടാം ഗാനം ഇന്നെത്തി. ശ്രീവല്ലി (Srivalli) എന്ന ഗാനമാണ് ഇപ്പ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ഗാനം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. അല്ലു അർജുനും രശ്‌മിക മന്ദാനായും ഒന്നിച്ചെത്തുന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റിലീസ് ചെയ്തത്.
ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം കഴിഞ്ഞ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഗാനം വൻതോതിൽ ഹിറ്റാവുകയും ചെയ്തിരുന്നു. വിവിധ ഭാഷകളിലായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ. ഫഹദ് ഫാസിലും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.
ചിത്രത്തിൻറെ രണ്ടാം ഗാനമായ ശ്രീവള്ളി പാടിയിരിക്കുന്നത് സിദ്ധ് ശ്രീറാമാണ്. അതെ സാമ്യം ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഗാനത്തിനോടൊപ്പം അല്ലു അര്ജുന്റെയും രശ്മികയുടെയും നിരവധി ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ഇതിനോടകം തന്നെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു
ഈ വര്ഷം ഡിസംബർ 17 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഡിസംബർ 17 ന് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഫഹദ് ഫാസിലാണ് (Fahad Faasil).
നേരത്തെ ഓഗസ്റ്റ് 13ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് പൂർത്തീകരിക്കാൻ സാധിക്കാത്തത് കൊണ്ട് റിലീസ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ നാല് ഭാഷകൾക്ക് പുറമെ ഹിന്ദിയുലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി ആണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിൽ നായകനായ അല്ലു അർജുൻ പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളുക്കുന്ന ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെന്നിന്ത്യൻ നായിക രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷം അല്ലു അർജുൻ അഭിനയിച്ച ചിത്രമാണ് പുഷ്പ.
ചിത്രത്തിൽ ശ്രീവല്ലിയെൻ കഥാപാത്രമായിയാണ് രശ്‌മിക എത്തുന്നത്. ചിത്രത്തിൽ രശ്‌മികയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്ററും മുമ്പ് പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.