ഹൈദരാബാദ്: നടൻ അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് മരിച്ച യുവതിയുടെ ഭർത്താവ്. അപകടത്തിന് കാരണക്കാരൻ അല്ലു അർജുനല്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ പറ‍ഞ്ഞു. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നടന്റെ ഇടക്കാല ജാമ്യഹർജി തെലങ്കാന ഹൈക്കോടതി പരി​ഗണിക്കുകയാണ്. അല്ലു അർജുന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 


പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചക്കാണ് നടനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.