നടൻ അല്ലു അർജുൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.


 പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചക്കാണ് നടനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.