Pushpa The Rise : Allu Arjun ചിത്രം പുഷ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി, Daakko Daako Meka എന്ന് ആരംഭിക്കുന്ന ഗാനം യൂട്യൂബിൽ തരംഗം
First Single From Pushpa - Allu Arjun നായകനായി എത്തുന്നതും ഫഹദ് ഫാസിലിന്റെ (Fahadh Faasil) തെലുഗു അരങ്ങേറ്റ ചിത്രവുമായ പുഷ്പയിലെ (Pushpa) ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം പുറത്തിറങ്ങി.
Hyderabad : അല്ലു അർജുൻ (Allu Arjun) നായകനായി എത്തുന്നതും ഫഹദ് ഫാസിലിന്റെ (Fahadh Faasil) തെലുഗു അരങ്ങേറ്റ ചിത്രവുമായ പുഷ്പയിലെ (Pushpa) ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം പുറത്തിറങ്ങി. ഡാക്കോ ഡാക്കോ മേക്കാ (Daako Daako Meka) എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം യൂട്യൂബിലും ട്വിറ്ററിലും തരംഗമായി. ക്രൂര ഭാവത്തോടെയുള്ള അല്ലു അർജുനന്റെ ഗാനത്തിലെ പ്രകടനമാണ് ഏറ്റവും ആകർഷണീയം.
ഡിഎസ്പിയാണ് പുഷ്പയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നഡാ, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്, ഹിന്ദിയിൽ വിശാൽ ഡാഡ്ലാനി, കന്നഡയിൽ വിജയ് പ്രകാശ്, തെലുഗുവിൽ ശിവം, തമിഴിൽ ബെന്നി ദയാൾ എന്നിവരാണ് പാടിയിരിക്കുന്നത്.
ഡാക്കോ ഡാക്കോ മേക്കാ എന്ന് തെലുഗിൽ ആരംഭിക്കുന്ന ഗാനം മലയാളത്തിൽ ഓടു ഓടു ആടേ എന്നും തമിഴിൽ ഓടു ഓടു ആടു എന്നും കന്നഡയിൽ ജോക്കേ ജോക്കേ മേക്കേ എന്നും ഹിന്ദിയിൽ ജാഗോ ജാഗോ ബക്കരെമെന്നാണ് ഗാനം ആരംഭിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചിരുന്നില്ല എങ്കിൽ ഇന്ന് ഓഗസ്റ്റ് 13ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. അല്ലു അർജുൻ ആരാധകരെ ആശ്വാസം നൽകാനായിട്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഗാനം ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.
ALSO READ ; Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും
അതേസമയം ചിത്രത്തിന്റെ ആദ്യ ഭാഗമായ പുഷ്പ ദി റൈസ് ഡിസംബർ ക്രിസ്മസ് റിലീസായി എത്തുമെന്ന് ഈ മാസം ഓഗസ്റ്റ് മൂന്നിന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. കോവിഡിനെ തുടർന്ന് ഷൂട്ടിങ് വൈകിയതിനാലാണ് ചിത്രത്തിന്റെ പ്രദർശനം ഡിസംബറിലേക്ക് മാറ്റിവെച്ചത്. തെലങ്കാനയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ കഴിഞ്ഞ മാസമായിരുന്നു നിർത്തിവെച്ചിരുന്ന പുഷ്പയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചത്.
ചിത്രത്തിൽ നായകനായ അല്ലു അർജുനൻ പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശം കൊള്ളുക്കുന്ന ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. തെന്നിന്ത്യൻ നായിക രശ്മിക മന്ഥാനയാണ് ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് സിനിമയ്ക്ക് ശേഷമാണ് അല്ലു അർജുൻ പുഷ്പയിൽ അഭിനയിക്കുന്നത്.
ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ടായിരുന്നു.
ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പുഷ്പ. രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ സംവിധായകനും സുകുമാറായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.