വാരിയെല്ലിൽ തരുണാസ്ഥി പൊട്ടുന്നതും പേശികൾ കീറുന്നതും പ്രായമായവരിൽ സാധാരണമാണ്, പ്രത്യേകിച്ചും അവർ അമിതമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ- തൻറെ അപകടത്തെ പറ്റി അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ച വാചകങ്ങളാണിത്. പ്രൊജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൂർണമായ വിശ്രമം ആവശ്യമായതിനാൽ സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചു എന്നുമാണ് ബ്ലോ​ഗിലൂടെ അദ്ദേഹം പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തു കൊണ്ടാണ് പ്രായമായവരിൽ വാരിയെല്ല് പൊട്ടുന്നത്?


“മനുഷ്യന്റെ വാരിയെല്ലിൽ 12 ജോഡി അസ്ഥികളുണ്ട്. ആദ്യത്തെ ഏഴ് ജോഡികൾ നേരിട്ട് സ്റ്റെർനത്തിൽ (നെഞ്ചിന്റെ അസ്ഥി)  ഘടിപ്പിച്ചിരിക്കുന്നു. എന്നാൽ ബാക്കിയുള്ള മൂന്ന് ജോഡികൾ സ്റ്റെർനവുമായി നേരിട്ട് നിലകൊള്ളുന്നില്ല, മറിച്ച് തരുണാസ്ഥി സ്റ്റെർനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കോസ്‌കോണ്ട്രൽ ജംഗ്ഷൻ എന്ന് വിളിക്കപ്പെടുന്ന ഈ ഭാഗം എപ്പോഴും പ്രവർത്തിക്കുന്നതാണ്.


പ്രായമായവരിലെ ഹൈപ്പർ ആക്റ്റിവിറ്റി പ്രായത്തിനനുസരിച്ച് ദുർബലമായ തരുണാസ്ഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഈ വാരിയെല്ലുകളിലെ ഏതെങ്കിലും തരുണാസ്ഥി തകരുമ്പോൾ വാരിയെല്ല് പൊട്ടുന്നതിന് കാരണമാവുന്നു. അതിനാൽ, വാരിയെല്ലുകൾ സ്ഥാനം തെറ്റാൻ സാധ്യതയുണ്ട്. ഇത് മൂലം നിങ്ങളുടെ വയറിന്റെ മുകളിലോ നെഞ്ചിന്റെ താഴത്തെ ഭാഗത്തിലോ വേദന അനുഭവപ്പെടും- ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.


“വയോധികർ,കായികതാരങ്ങൾ,അമിതഭാരം എടുക്കുന്നവർക്ക് അടക്കം സംഭവിക്കുന്ന ഒരു ചെറിയ പ്രശ്നമാണിത്. പേശികളും എല്ലുകളും തളർന്നുപോയ പ്രായമായവരിൽ, കഠിനമായ ആയാസം, ചുമ, ജലദോഷം, തുമ്മൽ എന്നിവ കാരണം ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാം. എന്നാൽ  ഒടിവുകൾ ഒഴിവാക്കുകയും മറ്റ് ഇടപെടൽ ആവശ്യമില്ലെന്ന് ഉറപ്പാക്കുകയും വേണം. വീക്കം, വേദന എന്നിവയുണ്ടെങ്കിൽ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട് എന്ന് " ന്യൂ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ജോയിന്റ് റീപ്ലേസ്‌മെന്റ് ആൻഡ് സ്‌പൈനിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് ഡോ. യാഷ് ഗുലാത്തി പറയുന്നു.


എന്തുകൊണ്ടാണ് പേശി കീറൽ സംഭവിക്കുന്നത്?


“വാരിയെല്ലുകളും പേശികളിൽ ഘടിപ്പിച്ചിരിക്കുന്നു, അതിനാൽ തരുണാസ്ഥി മുറിയുമ്പോൾ പേശി കീറൽ ഉണ്ടാവുന്നു. ഇത് സാധാരണയായി കണ്ടു വരുന്നത് ഹൈ- ഇന്റൻസിറ്റിയുള്ള ചില സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കുമ്പോഴും, വാഹനാപകടങ്ങൾ സംഭവിക്കുമ്പോളുമാണ്. സ്റ്റെർനം ഒടിവുകൾ അസഹനീയമാണ്, മാത്രമല്ല ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചിലെ വീക്കം എന്നിവ പോലുള്ള മറ്റ് ലക്ഷണങ്ങൾക്ക് കാരണമായേക്കാം. ചില സന്ദർഭങ്ങളിൽ മുറിവുണ്ടാവുമ്പോൾ അത് ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിച്ചേക്കാം എന്ന് ”ഡോ യാദവ് പറയുന്നു.


ഇതിനുള്ള പ്രതിവിധി


“റിബ് ബെൽറ്റ് ധരിക്കുക, വേദന സംഹാരികൾ കഴിക്കുക,  കാൽസ്യം, വൈറ്റമിൻ സപ്ലിമെന്റുകൾ എന്നിവ കഴിക്കുക. വേദന സഹിക്കാവുന്നതാണെങ്കിൽ, ആരോ​ഗ്യം വീണ്ടെടുക്കാൻ സാധ്യമാണ്. മാത്രമല്ല "പേശികളുടെ കീറൽ സ്വയമേവ സുഖപ്പെടുത്താനും സാധിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.