AMMA Association: ‘അമ്മ’ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ; സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ ഇതാദ്യം
താരസംഘടനയായ അമ്മയുടെ 30 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്നൊരു കുടുംബസംഗമം നടത്തുന്നത്.
കൊച്ചി: താര സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9നാണ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുക. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കുടുംബസംഗമം നടത്തുന്നത്. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സംഘടനയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മോഹൻലാൽ നേതൃത്വം നൽകിയിരുന്ന ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസംഗമം നടക്കുന്നത്. സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തുചേരുന്നത്. 2500ൽ അധിക ആളുകൾ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.